നോട്ട് നിരോധനം; റെയ്ഡുകളില്‍ പുറത്ത് വന്നത് 3185 കോടി രൂപയുടെ കള്ളപ്പണം, പിടിച്ചെടുത്തത് 86 കോടി രൂപയുടെ പുതിയ നോട്ടുകള്‍

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് 3185 കോടി രൂപയുടെ കള്ളപ്പണം പുറത്ത് വന്നതായി റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ റെയ്ഡുകളില്‍ നിന്നായി 86 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്താതയും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നവംബര്‍ 8 ന് ശേഷം, ആദായ നികുതി നിയമത്തിന് കീഴില്‍ 677 റെയ്ഡ് നടപടികളാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, 3100 ഓളം നോട്ടീസുകളാണ് രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ക്ക് നികുതി വെട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതി വകുപ്പ് നല്‍കിയിട്ടുള്ളത്.

റെയ്ഡുകളില്‍ പണവും ആഭരണങ്ങളും ഉള്‍പ്പെടെ 428 കോടി രൂപയോളം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 86 കോടിയോളം രൂപയുടെ പുതിയ നോട്ടുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. ഡിസംബര്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം, വെളിപ്പെടുത്തിയ പണവും പിടിച്ചെടുത്ത പണവുമെല്ലാം ഉള്‍പ്പെടെ 3185 കോടിയോളം രൂപ ആദായ നികുതി വകുപ്പിന് ലഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ കള്ളപ്പണം പുറത്ത് കൊണ്ട് വരുന്നതിനായി പൊലീസുമായി സംയുക്ത നീക്കങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് നടപടികള്‍ സ്വീകരിച്ച് വരികയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top