അത്ഭുതക്കാഴ്ച്ചകളുമായി ജഗ്ഗാ ജാസൂസ് ട്രെയിലർ

നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ബര്‍ഫിയ്ക്ക് ശേഷം അനുരാഗ് ബസുവും രണ്‍ബീര്‍ കപൂറും വീണ്ടുമൊരുമിക്കുന്ന ജഗ്ഗ ജാസൂസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്നതിനാല്‍ ഒരുപാട് പ്രതീക്ഷയോടെയാണ് സിനിമാലോകം ജഗ്ഗ ജാസൂസിനെ കാത്തിരിക്കുന്നത്.

ഹാസ്യവും ചിന്തയും ഒരുപോലെ നിറഞ്ഞ ബര്‍ഫിയ്ക്ക് ശേഷം വരുന്ന ജഗ്ഗ ജാസൂസ് കോമഡി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. കത്രീനയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ റോളായിരിക്കും ഇതെന്നാണ് കരുതുന്നത്. 2.44 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തന്റെ പിതാവിനെ തേടി യുവ ഡിറ്റക്ടീവ് നടത്തുന്ന അന്വേഷണങ്ങളും യാത്രയുമാണ് ചിത്രം. അത്ഭുതങ്ങള്‍ നിറഞ്ഞ യാത്രയില്‍ ജന്തുലോകത്തെ മായിക കാഴ്ച്ചകളും കടന്ന് വരുന്നു. ചിത്രത്തിന്റെ ഹാസ്യ സ്വഭാവം വിളിച്ചോതുന്നതാണ് ട്രെയിലറും.

സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, അനുരാഗ് ബസു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി വര്‍മ്മന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ചിത്രം എപ്രില്‍ 7 ന് തിയ്യറ്ററുകളിലെത്തും.

ട്രെയിലർ കാണാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top