മുസ്ലിം കുടുംബത്തെ ഭീകരവാദികളാക്കി ചിത്രീകരിച്ച വാര്‍ത്ത; ഡെയ്‌ലി മെയില്‍ 1,50000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി

കാത്തി ഹോപ്കിന്‍സ്

ലണ്ടന്‍: മുസ്‌ലിം കുടുംബത്തെ ഭീകരവാദികളായി ചിത്രീകരിച്ച് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മാധ്യമസ്ഥാപനം വാര്‍ത്ത പിന്‍വലിച്ച് നഷ്ടപരിഹാരംനല്‍കി. മുസ്ലിം കുടുംബത്തെ ഭീകരവാദികളെന്ന് ആരോപിച്ചായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അപകീര്‍ത്തിപ്പെടുത്തിയ വാര്‍ത്തക്ക് മാപ്പപേക്ഷ നല്‍കി 1,50000 ഡോളര്‍ നഷ്ടപരിഹാരവും നല്‍കാന്‍ മാധ്യമസ്ഥാപനം തയ്യാറാകുകയായിരുന്നു.

ഡെയ്‌ലി മെയില്‍സ് വെബ്‌സൈറ്റിലാണ് മാധ്യമപ്രവര്‍ത്തകയായ കാത്തി ഹോപ്കിന്‍സ് ലേഖനം എഴുതിയത്. മുസ്‌ലീം കുടുംബത്തിന് അല്‍കൈ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കാത്തി ഹോപ്പ്കിന്‍സിന്റെ ലേഖനം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. വാര്‍ത്തയെ തുടര്‍ന്ന് കുടുംബത്തിന് അമേരിക്കയിലേക്കുള്ള അവധിക്കാല യാത്ര നിഷേധിച്ചിരുന്നു. ലണ്ടനിലെ ഒരു മുസ്‌ലീം കുടുംബത്തിലെ സഹോദരങ്ങളായ മുഹമ്മദ് താരിഖ്, മുഹമ്മദ് സഹീദ് മഹ്മൂദ് എന്നിവര്‍ക്ക് ഭീകരവാദ ഗ്രൂപ്പായ അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നായിരുന്നു ലേഖനത്തില്‍ എഴുതിയത്. കുടുംബത്തിന്റെ അമേരിക്കയിലേക്കുള്ള യാത്ര ഭീകരവാദത്തിനുള്ള ഗൂഢാലോചന നടത്താനാണെന്നും ലേഖനത്തില്‍ പറയുന്നു.

Image result for katie hopkins

കാത്തി ഹോപ്കിന്‍സ്

ഒരാഴ്ച്ചയ്ക്ക് ശേഷം വന്ന രണ്ടാമത്തെ ലേഖനത്തില്‍ ഇവരുടെ കുടുംബാംഗത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഭീകരവാദത്തിന് സഹായകമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതായും കാത്തി ആരോപിച്ചു. വാര്‍ത്തയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലേക്കുള്ള സഹോദരന്റെ അടുത്തേക്കുള്ള കുടുംബത്തിന്റെ യാത്ര നിഷേധിക്കുകയും ചെയ്തു. വാത്തംസ്‌റ്റോവില്‍ നിന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രക്ക് തടസ്സം നേരിട്ടതായി മുഹമ്മദ് താരിഖ് മഹ്മൂദ് അറിയുന്നത്. പിന്നീട് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സഹോദരങ്ങള്‍ക്ക് തീവ്രവാദഗ്രൂപ്പുകളുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയതിന് മാപ്പപേക്ഷയുമായി മാധ്യമ സ്ഥാപനം രംഗത്തുവന്നു. നഷ്ടപരിഹാരമായി 1,50000 ഡോളര്‍ കുടുംബത്തിന് നല്‍കാനും തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ക്ക് പറ്റിയ തെറ്റില്‍ മാധ്യമപ്രവര്‍ത്തകയും സ്ഥാപനവും നിരുപാധികം മാപ്പു ചോദിക്കുന്നതായി ഡെയ്‌ലിമെയില്‍ അറിയിച്ചു. സണ്‍ വെബ്‌സൈറ്റില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന കാത്തിയെ വിദ്വേഷപരമായ വാര്‍ത്തകളെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് 2015 സെപ്റ്റംബറിലാണ് ഇവര്‍ ഡെയ്‌ലിമെയിലില്‍ ചേരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top