ഇനി കോള്‍ ഡ്രോപ് പ്രശ്നങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറിലൂടെ പരാതിപ്പെടാം 

ദില്ലി: കോള്‍ ഡ്രോപുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി ടോള്‍ ഫ്രീ നമ്പറും. രാജ്യത്ത് വര്‍ധിച്ച് വരുന്ന കോള്‍ ഡ്രോപ് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കള്‍ക്കായി ഗവണ്‍മെന്റ് 1955 എന്ന ടോള്‍ഫ്രീ നമ്പര്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്.

കോള്‍ ഡ്രോപ് റിപ്പോര്‍ട്ട് ചെയ്യാനുള്ള 1955 എന്ന ഷോര്‍ട്ട് കോഡിനെ ഐവിആര്‍എസ് സിസ്റ്റം അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോള്‍ ഡ്രോപ് റിപ്പോര്‍ട്ട് ചെയ്യാനുള്ള 1955 എന്ന നമ്പര്‍ നെറ്റ് വര്‍ക്കുകള്‍ നിര്‍ബന്ധമായും ഉപഭോക്താക്കളില്‍ എത്തിക്കണമെന്ന് ഗവണ്‍മെന്റ് ഉടന്‍ തന്നെ അറിയിപ്പ് നല്‍കും. ലോക്കല്‍, എസ്ടിഡി കോളിങ്ങിലും 1955 എന്ന നമ്പര്‍ ലഭ്യമാകും.

ഗവണ്‍മെന്റ് നേതൃത്വത്തിലുള്ള എംടിഎന്‍എലിനാണ് ഷോട്ട് കോഡിനെ നെറ്റ് വര്‍ക്കുകളില്‍ ക്രമീകരിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. അതിനാല്‍ എംടിഎന്‍എലില്‍ നിന്നും ഇന്റഗ്രേഷന്‍, മെയിന്റനെന്‍സ്, ഓപ്പറേഷനല്‍ ചാര്‍ജ്ജുകള്‍ ഈടാക്കരുതെന്നും നെറ്റ് വര്‍ക്കുകള്‍ക്ക് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഔദ്യോഗിക വൃത്തങ്ങള്‍ പ്രകാരം, കേന്ദ്ര മന്ത്രി ടെലികോം മന്ത്രി മനോജ് സിന്‍ഹയാകും പുതിയ സേവനം ലൊഞ്ച് ചെയ്യക.

അതേസമയം, പുതിയ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമുമായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സാങ്കേതിക കാര്യങ്ങളുടെ വ്യക്തതയ്ക്ക് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top