മിസ് പ്യൂട്ടോറികോ സ്റ്റെഫാനി ഡെല്‍വാലെ ലോകസുന്ദരി

ഓക്സോണ്‍ ഹീല്‍: 2016ലെ ലോക സുന്ദരിയായി പ്യൂട്ടോറീക്കയുടെ സ്റ്റെഫാനി ഡെല്വാലെയെ തിരഞ്ഞെടുത്തു. മത്സരത്തില്‍ മിസ് ഡോമിനികന്‍ റിപബ്ലിക്, മിസ് ഇന്തോനീഷ്യ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എജിഎം ഹാര്‍ബറില്‍ നടന്ന മത്സരത്തില്‍ നൂറിലേറെ സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടമണിഞ്ഞത്.
വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് തന്റെ ആഗ്രഹമെന്ന് ഡെല്‍വാലെ പറഞ്ഞു. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകള്‍ സംസാരിക്കുന്ന ഡെല്‍വാലെ തനിക്ക് ലഭിച്ച ഈ സുന്ദരിപ്പട്ടം വലിയ ആദരവും ഉത്തരവാദിത്വവുമാണെന്ന് പറഞ്ഞു. മുന്‍ ലോക സുന്ദരി മിരിയ ലാലാഗുണയെയാണ് ഡെല്വാലെയെ സുന്ദരിപ്പട്ടം അണിയിച്ചത്.

ഇന്ത്യയുടെ പ്രിയദര്‍ശിനി ചാറ്റര്‍ജി ലോക സുന്ദരികളുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും പിന്നീട് മികച്ച നേട്ടം കൊയ്യാനായില്ല. 2008ല്‍ മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന് നേരിയ പോയിന്റുകളുടെ വ്യത്യാസത്തില്‍ സുന്ദരിപ്പട്ടം നഷ്ടമായിരുന്നു. പ്രിയങ്കാ ചോപ്രയാണ് ഏറ്റവുമൊടുവില്‍ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക