ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ പറന്നുവന്നു! ആമസോണിന്റെ ആദ്യ ഡ്രോണ്‍ ഡെലിവറി ബ്രിട്ടനില്‍ നടന്നു


വാഷിംഗ്ടണ്‍: ഡിജിറ്റല്‍ യുഗത്തിലേക്കും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കും വളരെ വേഗം കുതിക്കുന്ന ലോകത്തെ പുതിയ മാനത്തിലേക്ക് നയിക്കുകയാണ് ആമസോണ്‍. പ്രൈംഎയര്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ 30 മിനുട്ടിനകം ഉല്‍പ്പന്നങ്ങള്‍ വായുവിലൂടെ വീട്ടിലെത്തിക്കുന്ന പദ്ധതിക്കാണ് ആമസോണ്‍ തുടക്കമിടുന്നത്. ഉല്‍പ്പന്നങ്ങള്‍ സ്വയം ഡ്രോണിലേറി പറന്ന്, ജിപിഎസ് വഴി ലക്ഷ്യസ്ഥാനം കണ്ടെത്തി, ഉപഭോക്താവിന് ഉല്‍പ്പന്നം കൈമാറുമെന്നാണ് ആമസോണ്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡെലിവെറി നടപ്പിലാക്കിയെന്നും പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്കും ആളുകളിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്നുമാണ് ആമസോണ്‍ പറയുന്നത്. പ്രൈം എയറിനെക്കുറിച്ചുള്ള വീഡിയോ രണ്ട് ദിവസംകൊണ്ട് 2 ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. ടോപ്പ് ട്രെന്റിംഗ് ലിസ്റ്റിലും വീഡിയോ ഇടംപിടിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top