‘എനിക്കാരുടേയും ദാനം വേണ്ട, അവകാശപ്പെട്ട പെന്‍ഷന്‍ എടുക്കാന്‍ സമ്മതിച്ചാല്‍ മതി ‘;ദൈന്യതയുടെ മുഖമായി മാറിയ വിമുക്ത ഭടന്‍

നന്ദ് ലാല്‍

ഗുഡ്ഗാവ്: നോട്ട് പ്രതിസന്ധിയില്‍ വലയുന്ന രാജ്യത്തിന്റെ മുഴുവന്‍ ജനതയുടേയും ദയനീയതയുടെ മുഖമായി മാറിയ ചിത്രത്തിലെ വിമുക്ത ഭടന് സഹായങ്ങളുടെ പെരുമഴ.  കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പലരും സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നെങ്കിലും അവയെയെല്ലാം അദ്ദേഹം നിരസിച്ചു.

1971 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ രാജ്യത്തിനായി സേവനം അനുഷ്ടിച്ചിട്ടുള്ള വിമുക്ത ഭടനായ നന്ദ് ലാല്‍ തനിക്ക് ലഭിക്കുമായിരുന്ന മുഴുവന്‍ സഹായങ്ങളേയും വേണ്ടെന്ന് വയ്ക്കുകയായിരുന്നു, പകരം തനിക്ക് നിയമപരമായി അവകാശമുള്ള തന്റെ പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ ബാങ്ക് തന്നെ അനുവദിക്കണം എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

വെെറലായ ചിത്രം

എനിക്ക് പെന്‍ഷനുണ്ട്. ആരുടേയും പണമെനിക്ക് വേണ്ട. ദാനം വേണ്ട, എന്റെ പണമെടുക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതിര്‍ത്തിയിലും യുദ്ധത്തിലും രാജ്യത്തിന്റെ അഭിമാനം കാത്ത നന്ദ് ലാലിന്റെ വാക്കുകളില്‍ അഭിമാനവും നിശ്ചയ ദാര്‍ഢ്യവും ഒരുപോലെ നിഴലിക്കുന്നു.

ബാങ്കിന് മുന്നിലെ നീണ്ട ക്യൂവില്‍ നിന്നും സ്ഥാനം നഷ്ടമായതോടെ പൊട്ടിക്കരയുന്ന നന്ദ് ലാലിന്റെ ചിത്രം കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസാണ് പുറത്ത് വിട്ടത്. ചിത്രം വൈറലായതോടെ സമൂഹത്തിന്റെ നാന തുറയില്‍ നിന്നുമുള്ളവരും നന്ദ് ലാലിന്റെ ബന്ധുക്കളും ഗുഡ്ഗാവിലെ വാടക വീട്ടില്‍ അദ്ദേഹത്തിന് സഹായവുമായെത്തി. എന്നാല്‍ അവയെല്ലാം പുഞ്ചിരിയോടെ നിരസിച്ച അദ്ദേഹം തനിക്ക് അവകാശപ്പെട്ട പണം മാത്രം മതിയെന്ന് പറയുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top