സച്ചിന്റെ റെക്കോര്‍ഡ് വീണ്ടും മറികടന്ന് അലിസ്റ്റര്‍ കുക്ക്; നേട്ടം ചെന്നൈ ടെസ്റ്റിനിടെ

അലിസ്റ്റര്‍ കുക്ക്

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അത്ര സുഖകരമായ ഓര്‍മകളല്ല ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി പരാജയപ്പെടുന്ന കുക്ക് ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും അത് ആവര്‍ത്തിച്ചു. വെറും പത്ത് റണ്‍സ് മാത്രമേ കുക്കിന് നേടാനായുള്ളൂ. എന്നാല്‍ ഈ ചെറിയ ഇന്നിംഗ്‌സിനിടയില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന് സാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് കുക്ക് സ്വന്തമാക്കിയത്. മറികടന്നത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേയും. 31 വര്‍ഷവും 357 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് കുക്ക് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 34 വയസും 95 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.

ഇന്നലെ വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ എത്തിയപ്പോഴാണ് കുക്ക് 11,000 ടെസ്റ്റ് റണ്‍സ് തികച്ചത്. ഇന്നിംഗ്‌സില്‍ 10 റണ്‍സെടുത്താണ് താരം പുറത്തായത്. 140 ടെസ്റ്റുകളില്‍ നിന്നാണ് കുക്ക് 11,000 റണ്‍സ് ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയാണ് കുക്ക്.

നേരത്തെ 10,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും കുക്ക് സ്വന്തമാക്കിയിരുന്നു. അന്നും സച്ചിനെയാണ് കുക്ക് പിന്തള്ളിയത്. ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top