സിപിഐഎം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കൊലപാതകം: പ്രതികളായ പതിമൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും

വിഷ്ണു

തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും. വിചാരണ നേരിട്ടതില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരംം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ മുഴുവന്‍ പ്രതികളും ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ കൈതമുക്ക് സ്വദേശി സന്തോഷ്, മണ്ണന്തല കേരളാദിത്യപുരം സ്വദേശികളായ മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി അരുണ്‍ കുമാര്‍, ബിബിന്‍, സതീഷ്, പേട്ട സ്വദേശി ബോസ്, ചെഞ്ചേരി സ്വദേശി വിനോദ് കുമാര്‍, ശ്രീകാര്യം സ്വദേശി സുഭാഷ്, വട്ടിയൂര്‍ കാവ് സ്വദേശി സതീഷ്, ശിവലാല്‍ എന്നീ 13 ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കുറ്റക്കാര്‍.

പതിനാറാം പ്രതി ആയിരുന്ന അരുണ്‍കുമാറിനെ കോടതി വെറുതെ വിട്ടു. സിപിഐഎം ആര്‍എസ്എസ് രാഷ്ട്രിയ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2008 ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു വിഷ്ണു കൊലചെയ്യപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top