ആര്‍ഭാടം വേണ്ട, മകളുടെ വിവാഹത്തിന് നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വസ്ത്ര വ്യാപാരിയുടെ സമ്മാനം 90 വീടുകള്‍

മുംബൈ: കോടികള്‍ മുടക്കി മക്കളുടെ വിവാഹാഘോഷം മാമാങ്കമാക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇതാ മഹാരാഷ്ട്രയില്‍ നിന്നും വ്യത്യസ്തമായൊരു വാര്‍ത്ത. അജയ് മുനോട്ട് എന്ന വ്യാപാരിയാണ് മകളുടെ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഔറംഗാബാദിലെ ലാസര്‍ ടൗണില്‍ വസ്ത്ര വ്യാപാരിയാണ് വ്യാപാരിയായ അജയ് മുനോട്ട്. ഏക മകളായ ശ്രേയയുടെ വിവാഹത്തിനാണ് ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഈ 90 വീടുകള്‍ ഉള്‍പ്പെടുന്ന കോളനി അജയ് നിര്‍മ്മിച്ചു സമ്മാനമായി നല്‍കിയത്. സ്വന്തം വീടിനു സമീപമുള്ള പ്രദേശത്തെ രണ്ട് ഏക്കര്‍ പ്രദേശത്താണ് വീട് നിര്‍മ്മിച്ചത്. പൂര്‍ണമായും പണി പൂര്‍ത്തിയാക്കി വൈദ്യൂതികരിച്ച വീടിന് അടിസ്ഥാനമായി ആവശ്യമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടര മാസം കൊണ്ടാണ് ഈ വീടുകള്‍ നിര്‍മ്മിച്ചു പൂര്‍ത്തിയായത്. എല്ലാ വീടുകളേയും ബന്ധപ്പെടുത്തി കുടിവെള്ള വിതരണത്തിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

108 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു അജയ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മകളുടെ വിവാഹ തീയ്യതി എത്തിയതോടെ 90 വീടുകളുടെ പണി മാത്രമാണ് പൂര്‍ത്തിയായത്. വിവാഹത്തിനു പിന്നാലെ ബാക്കിയുള്ള വീടുകളുടെ പണിയും പുരോഗമിക്കുകയാണ്. ഒന്നര ലക്ഷം രൂപ വീതമാണ് ഓരോ വീടുകള്‍ക്കും ചെലവായ തുക.

ആഡംബരം ഒഴിവാക്കണമെന്ന് മുനോട്ടിന്റെ തീരുമാനം കുടുംബം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അജയ് മുനോട്ടിന്റെ കുടുംബവും സ്ഥലത്തെ എംഎല്‍എയും ബന്ധുവുമായ പ്രകാശ് ബാംബുവും വീട് നിര്‍മ്മാണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി ആരംഭിച്ചത്. എന്തായാലും അജയ് മുനോട്ടിന്റെ ഈ തീരുമാനത്തെ കുടുംബം മാത്രമല്ല നാട്ടുകാരെല്ലാം വലിയ പ്രധാന്യത്തോടെയാണ് ഏറ്റെടുത്തത്. ഏകദേശം 40 ഓളം കുടുംങ്ങള്‍ ഇവിടെ താമസിക്കാനെത്തുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top