സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; ഒന്നര മാസത്തിനിടെ കുറഞ്ഞത് 2760 രൂപ

കൊച്ചി:സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് താഴ്ന്നത്.സ്വര്‍ണം ഗ്രാമിന് 2590 രൂപയിലാണ് വ്യാപാരം നടക്കുന്നത്.പത്തു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് സ്വര്‍ണവില 21,000 രൂപക്ക് താഴെ എത്തിയത്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള ഒന്നരമാസത്തിനിടെ പവന്‍ വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് സര്‍ക്കാര്‍ പരിധി ഏര്‍പ്പെടുത്തിയതാണ് വില അപ്രതീക്ഷിതമായ കുറയാന്‍ കാരണം. പരിധി നിശ്ചയിച്ചതോടെ വിപണിയില്‍ ഡിമാന്റ് കുറഞ്ഞതാണ് വില കുറയാന്‍ വഴിയൊരുക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top