special page

പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം

പങ്കജ് അദ്വാനി

ബംഗളൂരു: ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് കിരീടം. സിംഗപ്പൂരിന്റെ പീറ്റര്‍ ഗില്‍ക്രിസ്റ്റിനെ 6-3ന് പരാജയപ്പെടുത്തിയാണ് പങ്കജ് ചാമ്പ്യനായത്. പങ്കജ് അദ്വാനിയുടെ പതിനൊന്നാം ബില്യാഡ്‌സ് ലോകചാമ്പ്യന്‍പട്ടമാണിത്.

സ്‌കോര്‍: 151 (98)33, 150 (97)95, 124-150, 101 (98)150 (89), 150 (87)50, 152-37, 86 (86)150, 151 (110)104, 150 (88)15.

സെമിയില്‍ മ്യാന്മറിന്റെ ഔംഗ് ഹതെയെ 5-0നു പരാജയപ്പെടുത്തിയാണ് പങ്കജ് അദ്വാനി ഫൈനലില്‍ കടന്നത്. ഇന്ത്യയുടെ ധ്വജ് ഹരിയയെ 5-1നു തോല്‍പ്പിച്ചാണ് ഗില്‍ക്രിസ്റ്റ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top