തോല്‍ക്കാന്‍ വോഡഫോണും തയ്യാറാല്ല; 144 രൂപയ്ക്ക് ഇനി രാജ്യത്ത് എവിടെയും ‘അണ്‍ലിമിറ്റഡായി’ വിളിക്കാം

ദില്ലി: എയര്‍ടെല്ലിന് പിന്നാലെ ജിയോ എഫക്ടിനെ പ്രതിരോധിക്കാന്‍ വോഡഫോണും രംഗത്ത്. 144, 344 രൂപാ നിരക്കില്‍ ആരംഭിക്കുന്ന പുതിയ പ്രീപെയ്ഡ് ഓഫറുകളില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങിനൊപ്പം ഡാറ്റയും വോഡഫോണ്‍ നല്‍കുന്നുണ്ട്.

144 ഓഫറില്‍ എന്തൊക്കെ ലഭിക്കും-

  • രാജ്യത്തുടനീളമുള്ള എത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി കോള്‍ ഓഫറാണ് വോഡഫോണ് ഒരുക്കിയിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിങ്ങിനൊപ്പം, 300 എംബി 4ജി ഡാറ്റയും ഓഫറിന്റെ ഭാഗമായി ഉപഭോക്താവിന് ലഭിക്കും. ഒപ്പം, നാഷണല്‍ റോമിങ്ങ് ഇന്‍കമിങ്ങ് കോളുകള്‍ക്ക് മേല്‍ റോമിങ്ങ് ചാര്‍ജുകള്‍ ഈടാക്കുന്നതല്ലെന്നും വോഡഫോണ്‍ അറിയിച്ചിട്ടുണ്ട്. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.

344 ഓഫറില്‍ എന്തൊക്കെ ലഭിക്കും-

  • 144 രൂപാ ഓഫറിലേത് എന്ന പോലെ തന്നെ 344 ഓഫറിലും അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി കോളുകള്‍ ഉപഭോക്താവിന് ലഭിക്കും. അതേസമയം, ഓഫറിന് കീഴില്‍ ഉപഭോക്താവിന് 1 ജിബി 4ജി ഡാറ്റയാണ് 344 രൂപാ പാക്കില്‍ വോഡഫോണ്‍ ഒരുക്കിയിരിക്കുന്നത്. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.

രാജ്യത്തെ വിവിധ മേഖലകള്‍ക്കനുസരിച്ച് വോഡഫോണിന്റെ പുതിയ ഓഫര്‍ നിരക്കില്‍ ചെറിയ ഏറ്റകുറച്ചില്‍ ഉണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top