ആഘോഷമായി നടന്‍ ശ്രീനാഥ് ഭാസിയുടെ വിവാഹം; വെഡ്ഡിംഗ് ടീസര്‍

കൊച്ചി: ഇന്നലെ വിവാഹിതനായ യുവനടന്‍ ശ്രീനാഥ് ഭാസിയുടെ വിവാഹ വീഡിയോ ആല്‍ബത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സ്‌മോക്ക് വെഡ്ഡിംഗ്‌സാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് ശ്രീനാഥിന്റെ വധു.സിനിമാരംഗത്ത് നിന്ന് സൈജു കുറുപ്പ്, ആഷിഖ് അബു, റിമ കല്ലിങ്കല്‍, കവിതാ നായര്‍, ടാ തടിയാ ഫെയിം ശേഖര്‍ മേനോന്‍ എന്നിവര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

റേഡിയോ ജോക്കിയും പിന്നീട് ടെലിവിഷന്‍ അവതാരകനുമായി തിളങ്ങിയ ശ്രീനാഥ് ഭാസി 2012-ല്‍ ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടക്കുന്നത്. ഉസ്താദ് ഹോട്ടല്‍. ടാ തടിയാ, ഹണി ബീ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, അനുരാഗകരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ ശ്രീനാഥിന്റെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി ബീ 2 ആണ് ശ്രീനാഥിന്റെ പുതിയ ചിത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top