തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനാണ് വെട്ടേറ്റത്. ഇന്നു രാവിലെ 8 മണിക്കാണ് ആക്രമണം നടന്നത്. സാരമായി പരുക്കേറ്റ ജയപ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു.അതേ സമയം സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയുന്നുണ്ട്. നിരന്തരമായി സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ശ്രീവഹാരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top