ചിത്രീകരണത്തിനിടെ ലൈംഗീകാതിക്രമത്തിന് നടി രേഖയും ഇരയായി; എന്ത് കൊണ്ട് ബോളിവുഡ് മിണ്ടാതിരുന്നു?

ബലാത്സംഗ രംഗം ചിത്രീകരിച്ചത് നടിയുടെ സമ്മതത്തോടെയല്ലെന്ന സംവിധായകന്റെ വെളിപ്പെടുത്തല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സമാനമായ സംഭവം ബോളിവുഡ് നടി രേഖയ്ക്കും നേരിടേണ്ടി വന്നിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. യാസര്‍ ഉസ്മാന്‍ രേഖയെക്കുറിച്ചെഴുതിയ ബുക്കിലാണ് പുതിയ വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.

രേഖ നായികയായ ബോളിവുഡ് ചിത്രം അഞ്ജന സഫര്‍ എന്ന സിനിമയിലാണ് സംഭവം. സിനിമയിലെ ചുംബനരംഗം സംവിധായകന്‍ രാജ നവാത്തെയും, നായകന്‍ ബിശ്വജീത്തും നായികയുടം അനുവാദം കൂടാതെ ചിത്രീകരിക്കുകയായിരുന്നു. അഞ്ച് മിനുറ്റോളം ദൈര്‍ഘ്യമുള്ള ചുംബനരംഗം ചിത്രീകരിക്കുമ്പോള്‍ രേഖ കണ്ണുകളടച്ച് കരയുകയായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

ഈ രംഗം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന് സമയത്ത് കാണികള്‍ കൈയ്യടിക്കുന്നുണ്ടായിരുന്നു എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ആരും അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബോളിവുഡ് താരങ്ങള്‍ ഇത് വരെ തയ്യാറായിട്ടില്ല.

ലാസ്റ്റ് ടാംഗോ ഇന്‍ പാരിസ് എന്ന സിനിമയിലെ ബലാത്സംഗ രംഗം യഥാര്‍ത്ഥമായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബെര്‍നാര്‍ഡോ ബെര്‍ടൊലൂച്ചി വെളിപ്പെടുത്തിയിരുന്നു. മര്‍ലോണ്‍ ബ്രാന്‍ഡോയും, മരിയ ഷ്‌നീഡറുമാണ് ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് ഷ്‌നീഡറോഡ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ മര്‍ലോണ്‍ ഷ്‌നീഡറെ ബലാത്സംഗം ചെയ്യുകയായിരുന്നു. നായികയുടെ സ്വാഭാവിക പ്രതികരണം ലഭിക്കുന്നതിന് വേണ്ടിയാണിത് ചെയ്തതെന്നായിരുന്നു സംവിധായകന്റെ വാദം.

2013 ലായിരുന്നു സംവിധായകന്‍ സംഭവത്തെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. നായിക മരിച്ച് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ സംവിധായകന്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന്റെ വീഡിയോ വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ബെര്‍നാഡോ വീണ്ടും വിവാദത്തിലായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top