വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി

സാന്‍ഫ്രാന്‍സിസ്‌കോ: വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഫെര്‍ണാണ്ട്‌ലേക്ക് 102 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ പസഫിക് മഹാസമുദ്രത്തില്‍ 6.2 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

അതേസമയം ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും അധികൃതതര്‍ നല്‍കിയിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട കാലിഫോര്‍ണിയയിലെ തീരപ്രദേശം ജനസാന്ദ്രത ഏറിയ പ്രദേശമാണ്. ഇവിടെ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തിന്റെ പ്രകമ്പനം 15 സെക്കന്റോളം നീണ്ടുനിന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top