ആക്ഷന്‍ അവതാരമായി ചിരഞ്ജീവി; 150-ആം ചിത്രത്തിന്റെ കിടിലന്‍ ടീസര്‍

ചിത്രത്തില്‍ നിന്ന്

നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നു. ഖൈദി നമ്പര്‍ 150 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ റീമേക്കാണ്. ചിരഞ്ജീവിയുടെ കരിയറിലെ 150-ആം ചിത്രം കൂടിയാണിത്.

വിവി വിനായകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍,റായ് ലക്ഷ്മി, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലൈക്ക പ്രൊഡക്ഷന്‍സും ചിരഞ്ജിവീയുടെ മകന്‍ റാം ചരണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീതസംവിധാനം.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കത്തി തമിഴ്‌നാട്ടില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് റിലീസ് ചെയ്തത്. സാമന്തയായിരുന്നു ചിത്രത്തിലെ നായിക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top