തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞ് ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഡാര്‍ക്കര്‍; ട്രെയിലര്‍

ചിത്രത്തില്‍ നിന്ന്
ലൈംഗികതയുടെ അതിപ്രസരം കൊണ്ട് ഏറെ വിവാദമായതും വന്‍ വിജയം നേടിയതുമായ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഡാര്‍ക്കര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ബ്രിട്ടീഷ് നോവലിസ്റ്റ് ഇഎല്‍ ജയിംസിന്റെ ഇറോട്ടിക് റൊമാന്‍സ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനസ്താസിയ സ്റ്റീല്‍ എന്ന കോളെജ് പെണ്‍കുട്ടിയും ക്രിസ്റ്റ്യന്‍ ഗേ എന്ന യുവബിസിനസുകാരനും തമ്മിലുള്ള തീവ്രബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഡക്കാര്ട്ടോ ജോണ്‍സനും ജാമി ഡോര്മാനുമാണ് ചിത്രത്തിവല്‍ പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 10-ന് ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഫ്രീഡ് 2018-ല്‍ പുറത്തിറങ്ങും.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക