തെന്നിന്ത്യന്‍ താരസുന്ദരി തൃഷ മലയാളത്തിലേക്ക്; നായകന്‍ നിവിന്‍ പോളി

കേരളത്തിലും നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തൃഷ നായികയായി എത്തുന്നത്. ഹേ ജൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണയകഥയാണെന്നാണ് അറിയുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷ താന്‍ മലയാളസിനിമയില്‍ ചുവട് വെക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രം അടുത്തവര്‍ഷം മാര്‍ച്ചോടെയായിരിക്കും തിയറ്ററുകളിലെത്തുക.

ശ്യാമപ്രസാദും നിവിന്‍ പോളിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഹേ ജൂഡ്. ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു. ഇവിടെയില്‍ നിവിന്‍ പോളിയും പൃഥ്വിരാജുമായിരുന്നു നായകന്മാര്‍.

അതേസമയം തൃഷയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശനം ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന ഒന്നാണ്. നേരത്തെ മമ്മൂട്ടിയുടെ വൈറ്റില്‍ തൃഷ നായികയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ബോളിവുഡ് സുന്ദരി ഹുമ ഖുറേഷി നായികയാവുകയായിരുന്നു. നേരത്തെ വിണ്ണൈത്താണ്ടി വരുവായാ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയായി തൃഷ മലയാളി പ്രേക്ഷകരുടെയടക്കം ഇഷ്ടം പിടിച്ച് പറ്റിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top