അനുഷ്കാ വിവാദം ഉപകാരമായി; ഇത്തവണത്തെ ‘ഗോള്‍ഡന്‍ ട്വീറ്റ്’ പുരസ്കാരം വിരാട് കോഹ്ലിക്ക്

വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും

ദില്ലി: ഈ വര്‍ഷം ജനങ്ങളെ എറ്റവും കൂടുതല്‍ സ്വാധീച്ച  ട്വീറ്റിനുള്ള പുരസ്‌കാരമായ ‘ഗോള്‍ഡന്‍ ട്വീറ്റ് ഓഫ് 2016’ പ്രഖ്യാപിച്ചു. അനുഷ്‌ക ശര്‍മ്മയെ പിന്തുണച്ച് കൊണ്ടുള്ള ഇന്ത്യന്‍ താരം വിരാട് കോഹ്ലിയുടെ ട്വീറ്റാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെപ്പറ്റിയുള്ള ട്വീറ്റുകളെയൊക്കെ മറി കടന്നാണ് വിരാട് ഒന്നാമതെത്തിയത്.

2016 മാര്‍ച്ചിലായിരുന്നു വിരാടിന്റെ ട്വീറ്റ്. ട്വന്റി-ട്വന്റിയിലെ തന്റെ മോശം പ്രകടനത്തിന് കാരണക്കാരിയെന്നാരോപിച്ച് നവമാധ്യങ്ങളൊന്നാകെ അനുഷ്‌കയെ കടന്നാക്രമിച്ചിരുന്നു. ഇതാണ് വിരാടിനെ ചൊടിപ്പിച്ചത്. ലജ്ജ തോന്നുന്നു. അല്‍പം കരുണ കാണിക്കണം. അനുഷ്‌ക എന്നും തന്നെ പിന്തുണക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നായിരുന്നു കോഹ്ലി ട്വീറ്റ് ചെയ്തത്.

(Photo: Twitter)

കോഹ്ലിയുടെ ട്വീറ്റ് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. 39000ല്‍പരം റീട്വീറ്റുകളും, ഒരു ലക്ഷത്തോളം ലൈക്കുകളുമാണ് ഇതിന് ലഭിച്ചത്. നവമാധ്യമങ്ങളുടെ കടന്നാക്രമണങ്ങളില്‍ നിന്ന് സ്ത്രീയെ സംരക്ഷിക്കാന്‍ വിരാട് കാണിച്ച ചങ്കൂറ്റം മാതൃകാപരമാണ്. വിരാട് തന്നെയാണ് യഥാര്‍ത്ഥ വിജയിയെന്ന് ഇന്ത്യയിലെ ട്വിറ്ററിന്റെ എംഡിയായ മായ ഹരി പറഞ്ഞു.

അതേസമയം വിരാട്-അനുഷ്‌കാ ബന്ധം തകര്‍ന്നെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ട് കൊണ്ട് താരങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. യുവരാജിന്റെ വിവാഹ പാര്‍ട്ടിയില്‍ ഇരുവരും ചുവടു വെച്ചത് നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top