ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

erthജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് ഉണ്ടായത്. ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീട് വിട്ട് പുറത്തേക്ക് ഓടിയെന്നും ഇതിനു പിന്നാലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണെന്നും ഇന്തോനീഷ്യയിലെ ദേശീയ ദുരന്തനിവാരണ സേന വക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും ചിത്രങ്ങള്‍ ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനായി വലിയ സംവിധാനങ്ങള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി ആളുകളെ അപകട സാധ്യതയെ തുടര്‍ന്ന് പ്രദേശത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരേക്കാള്‍ കൂടുതല്‍ ആളുകള്‍ കെട്ടിവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നും ദുരന്തനിവാരണ സേന വക്താക്കള്‍ വ്യക്തമാക്കുന്നു.

20 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ വരും സമയങ്ങളില്‍ മരണസംഖ്യ ഉയര്‍ന്നേക്കും. അക്കെ മേഖലയിലെ ആശുപത്രികളിലെല്ലാം ഭൂകമ്പത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top