റിസര്‍വ്വ് ബാങ്കിന്റെ പണ വായ്പാനയം ഇന്ന്; നോട്ട് നിരോധനം പലിശ കുറച്ചേക്കുമെന്ന് സൂചനകള്‍

rbiമുംബൈ: ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ ശേഷമുള്ള രണ്ടാമത്തെ പണവായ്പ നയ പ്രഖ്യാപനം ഇന്ന് നടക്കും. പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ വരെ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിഗമനം

വിലക്കയറ്റം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പലിശ നിരക്കിലും കുറവ് വരുമെത്തുമെന്നാണ് വ്യവസായിക മേഖലയുടെ പ്രതീക്ഷ. കഴിഞ്ഞ പണ വായ്പ നയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. നോട്ട് അസാധുവാക്കിയ പശ്ചാത്തലത്തില്‍ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞു കൂടിയത്. പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നും സൂചനയുണ്ട്.

ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയി ചുമതലയേറ്റതിനു ശേഷമുള്ള രണ്ടാമത്തെ പണവായ്പാനയമാണ് ഇന്നു പ്രഖ്യാപിക്കുക. ഒക്ടോബറില്‍ 0.25 ശതമാനം കുറവാണ് വായ്പാനിരക്ക് പ്രഖ്യാപിച്ചത്. നിലവില്‍ 6.25 ശതമാനമാണ് വായ്പാ നിരക്ക. 2015 ജനുവരി മുതല്‍ 1.75 ശതമാനം കുറവാണ് ആര്‍ബിഐ വായ്പകള്‍ക്കു മേല്‍ പ്രഖ്യാപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top