ആ ബലാത്സംഗ രംഗം യഥാര്‍ത്ഥമായിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍(വീഡിയോ)

brnard

മര്‍ലോണ്‍ ബ്രാന്‍ഡോയും, ഷ്നീഡറും ബെര്‍നാര്‍ഡോയ്ക്കൊപ്പം

ബലാത്സംഗ രംഗം ചിത്രീകരിച്ചത് നടിയുടെ സമ്മതത്തോടെയല്ലെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍. ലാസ്റ്റ് ടാംഗോ ഇന്‍ പാരിസ് എന്ന സിനിമയുടെ സംവിധായകന്‍ ബെര്‍നാര്‍ഡോ ബെര്‍ടൊലൂച്ചിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മര്‍ലോണ്‍ ബ്രാന്‍ഡോയും, മരിയ ഷ്‌നീഡറുമാണ് ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് ഷ്‌നീഡറോഡ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ മര്‍ലോണ്‍ ഷ്‌നീഡറെ ബലാത്സംഗം ചെയ്യുകയായിരുന്നു. നായികയുടെ സ്വാഭാവിക പ്രതികരണം ലഭിക്കുന്നതിന് വേണ്ടിയാണിത് ചെയ്തതെന്നായിരുന്നു സംവിധായകന്റെ വാദം.

2013 ലായിരുന്നു സംവിധായകന്‍ സംഭവത്തെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. നായിക മരിച്ച് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ സംവിധായകന്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന്റെ വീഡിയോ വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ബെര്‍നാഡോ വീണ്ടും വിവാദത്തിലായത്.

ചിത്രീകരണത്തിന് ശേഷം ഷ്‌നീഡറും താനും തമ്മില്‍ കണ്ടിട്ടില്ലെന്നും അവര്‍ തന്നെ വെറുത്തിരുന്നുവെന്നും ബെര്‍നാര്‍ഡോ പറഞ്ഞു. 1972ലാണ് ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരിസ് റിലീസ് ചെയ്തത്. നിരവധി അവാര്‍ഡുകള്‍ വാരി്ക്കൂട്ടിയ സിനിമ കൂടിയാണ് ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരിസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top