ഹന്‍സികയുമായി കടുത്ത പ്രണയം; നടന്‍ ജയം രവി വിവാഹമോചിതനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

jayam-ravi-and-arthi

ജയം രവി ഭാര്യ ആരതിക്കൊപ്പം

തമിഴ് നടന്‍ ജയം രവി വിവാഹമോചിതനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നടി ഹന്‍സിക മോത്വാനിയുമായുള്ള അടുത്ത ബന്ധമാണ് വിവാഹിതനും രണ്ട് ആണ്‍മക്കളുടെ പിതാവുമായ ജയം രവിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുന്നത്. നടിയുമായുള്ള ബന്ധത്തെ ചൊല്ലി ഭാര്യ ആരതിയുമായി ജയം രവി കലഹത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില തമിഴ് മാധ്യമങ്ങളാണ് ജയംരവിയുടെ വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ ജയം രവിയോട് അച്ഛനും നിര്‍മ്മാതാവുമായ മോഹന്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ നടന്‍ ഇത് വകവെച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സഹോദരന്‍ മോഹന്‍ രാജയും രവിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും വാര്‍ത്തകളുണ്ട്.

jayam-ravi-and-hansika

ജയം രവി ഹന്‍സികക്കൊപ്പം

പ്രഭുദേവ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രത്തിലൂടെയാണ് ജയം രവിയും ഹന്‍സികയും ആദ്യമായി ഒന്നിച്ചത്. ഇതിന് ശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ച് അഭിനയിച്ചു. ഏറ്റവും ഒടുവില്‍ ബോഗന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ബോഗന്‍ ഈ മാസം 23-ന് റിലീസ് ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top