special page

ആരാധകരെ ഞെട്ടിച്ച് ദ മമ്മി ട്രെയിലര്‍

the-mummy

ചിത്രത്തില്‍ നിന്ന്

ആരാധകരെ ഭയത്തിന്റേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തിയ ഹോളിവുഡ് ചിത്രം ‘മമ്മി’ വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ഞെട്ടിക്കുന്ന ടീസറിന് പിന്നാലെ ട്രെയിലറും പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് നായകനാവുന്ന ഈ ചിത്രത്തില്‍ റസല്‍ കോ, സോഫിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അലക്‌സ് കര്‍സ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍പിറങ്ങിയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തവും കൂടുതല്‍ ആകാംക്ഷയും ഭയവും സൃഷ്ടിക്കുന്നതാണ് പുതിയ ചിത്രം.

1999 ല്‍ ആണ് മമ്മി സീരിസിലെ ആദ്യ ചിത്രമായി ദ മമ്മി എന്ന ചിത്രം പുറത്തിറങ്ങുന്നത്. സ്റ്റീഫന്‍ സമ്മേഴ്‌സ് ഒരുക്കിയ ഈ ചിത്രത്തില്‍ ബ്രണ്ടന്‍ ഫ്രേസറും, റേച്ചല്‍ വെയ്‌സുമായിരുന്നു പ്രധാന താരങ്ങള്‍.

ആദ്യ പതിപ്പിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 2001-ല്‍ ദി മമ്മി റിട്ടേണ്‍സ് എന്ന പേരില്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന മൂന്നാം പതിപ്പ് പ്രേഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാഗ്ദാനം.

ദി മമ്മിയുടെ ടീസര്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top