special page

‘ചികിത്സയിലാണ്, എങ്കിലും എല്ലാവിധ സഹായങ്ങളും ചെയ്യാം’; സഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിയോട് സുഷമ സ്വരാജ്

sushma

സുഷമ സ്വരാജ്

ദില്ലി: തന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നവരെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് നിരാശപ്പെടുത്താറില്ല. പൊതു ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായത്തിനെത്തിയ സുഷമയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ ചികിത്സയില്‍ കഴിയുമ്പോഴും സഹായം ചോദിച്ചെത്തുന്നവര്‍ക്ക് നേരെ കരങ്ങള്‍ നീട്ടുകയാണ് സുഷമ സ്വരാജ്.

തന്റെ സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത വ്യക്തിയോട് തന്നെ വന്ന് കാണാന്‍ പറഞ്ഞിരിക്കുയാണ് മന്ത്രി. പിഎച്ച്ഡി വിദ്യാര്‍ത്ഥി ഗീതാ സിംഗാണ് സഹായം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. റിസേര്‍ച്ച് പേപ്പര്‍ അവതരിക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് പേവാനിരുന്ന ഗീതയ്ക്ക് വിസ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗീത സിംഗ് ട്വീറ്റ് ചെയ്തത്.

ഗീതാ സിംഗിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് ഉടന്‍ തന്നെ രംഗത്തെത്തിയത്. എന്നാല്‍ ഞാനും എയിംസില്‍ തന്നെയുണ്ട്. ദയവായി എന്നെ വന്നു കാണൂ. തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നാണ് സുഷമ സ്വരാജ് മറുപടി നല്‍കിയത്.

കഴിഞ്ഞ ഇരുപത് ദിവസമായി ആശുപത്രിയിലാണ് സുഷമ സ്വരാജ്. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് മന്ത്രി.സുഷമ സ്വരാജിന് വേണ്ടി വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഒരു വ്യക്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top