ജയം രവി-അരവിന്ദ് സാമി കൂട്ട്‌കെട്ടിന്റെ ബോഗന്‍; ട്രെയ്‌ലര്‍ പുറത്തിറങ്ങി

bogan

തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം ജയം രവി-അരവിന്ദ് സാമി കൂട്ടുകെട്ടിലെത്തുന്ന ബോഗന്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് 1.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ജയം രവിയുടേത്.

ഹന്‍സിക നായികയായെത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അരവിന്ദ് സാമി എത്തുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഭു ദേവയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹൈടെക് സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നേരത്തെ നിക്കോളാസ് കേജും, ജോണ്‍ ട്രിവോള്‍ട്ടയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫേസ് ഓഫ് എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ബോഗന്‍ എന്ന ആരോപണം ഉണ്ടായിരുന്നു പോണ്ടിച്ചേരിയിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top