മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് നടി രംഭ കോടതിയില്‍

rambha

നടി രംഭ കുടുംബത്തോടൊപ്പം

ചെന്നൈ: തന്റെ മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് നടി രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചു. ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രംഭ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ രംഭ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ വാദം കേള്‍ക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ രംഭ നേരിട്ട് ഹാജരാകാത്തതിനാല്‍ കേസ് അടുത്ത മാസം 21-ലേക്ക് മാറ്റിവെച്ചു. ഇന്നലെ കേസ് പരിഗണിക്കവേ രംഭയുടെ അഭിഭാഷകന്‍ മുഖേന തനിക്കും രണ്ട് മക്കള്‍ക്കും ജീവനാംശമായി അഞ്ച് ലക്ഷം രൂപ ഭര്‍ത്താവ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ചാണ് രംഭ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

രംഭയുടെ ഭര്‍ത്താവ് ഇന്ദിരന്‍ പത്മനാഭന്‍ കാനഡയില്‍ ബിസിനസുകാരനാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രംഭയും ഭര്‍ത്താവും ഏറെ നാളായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

രംഭ ഇന്നലെ നല്‍കിയ ഹര്‍ജിയില്‍ ഇന്ദിരന്‍ പത്മനാഭന്‍ മുന്‍പ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായും പിന്നീട് ഈ ബന്ധം 2003-ല്‍ വേര്‍പിരിഞ്ഞതായും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അറിയിക്കാതെയാണ് താനുമായുള്ള വിവാഹം 2010-ല്‍ നടത്തിയത്. വിവാഹശേഷം ഏറെ നാള്‍ കഴിഞ്ഞാണ് ഈ വിവരം അറിയുന്നത്. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഏറെ ഏറെ ദുരനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. കാനഡയിലെ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കുട്ടികളുടെ അടുത്ത് നിന്നും മാറിത്താമസിക്കേണ്ടി വന്നു. പിന്നീട് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയെ തുടര്‍ന്നാണ് കുട്ടികളെ തിരികെ ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും നല്‍കുകയെന്നത് രക്ഷിതാക്കളുടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്വമാണ്. എന്നാല്‍ ഭര്‍ത്താവ് ഇത് നിരസിക്കുകയാണെന്ന് രംഭ ആരോപിച്ചു.

rambha-marriage-reception-_43

അടുത്ത കാലത്ത് ഇരുവരും വേര്‍പിരിഞ്ഞ് താമസിച്ചിരുന്നതിനാല്‍ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രംഭ കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ വിവാഹമോചന ഹര്‍ജിയാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിവാഹമോചന ഹര്‍ജിയല്ല, പകരം ഭര്‍ത്താവുമൊത്ത് ഒന്നിച്ച് ജീവിക്കുന്നതിന് അനുമതി തേടിയുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമായിരുന്നു.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയതാരമായിരുന്നു നടി രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നിരുന്ന രംഭ വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

rambha-new

ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന് പേര് മാറ്റിയത്. തെന്നിന്ത്യയിലും ബോളിവുഡിലും സജീസാന്നിധ്യമായിരുന്ന രംഭ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു രംഭ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top