അശ്ലീല വീഡിയോ കാണുന്ന പുരുഷന്‍മാരോട്; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ലണ്ടന്‍: ലൈംഗികാസ്വാദനത്തിന് പലരും പല വഴികള്‍ തേടാറുണ്ട്. അതില്‍ പ്രധാനമാണ് അശ്ലീല വീഡിയോകള്‍ കാണുക എന്നത്. അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് അത്ര ശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അമിതമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ലൈംഗിക ശേഷി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലൈംഗിക ശേഷിക്ക് പുറമെ മാനസിക-ശാരീരിക ആരോഗ്യത്തേയും പോണ്‍ വീഡിയോ കാണുന്നത് പ്രതികൂലമായി ബാധിക്കും. പുരുഷന്‍മാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ പത്തില്‍ ഒന്ന് എന്ന നിരക്കില്‍ യുവാക്കളില്‍ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 13 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം പ്രശ്‌നങ്ങളുമായി ആശുപത്രികളില്‍ എത്തുന്നത്. ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒരു യുവാവ് അശ്ലീല വീഡിയോ കണ്ട് ദിവസവും പതിനഞ്ച് മിനിട്ട് സ്വയംഭോഗം ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അയാള്‍ക്ക് ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള താത്പര്യം നഷ്ടപ്പെടും. ലൈംഗിക ഉത്തേജനം ലഭിക്കാന്‍ ഇത്തരക്കാര്‍ക്ക് പിന്നീട് പോണ്‍ വീഡിയോകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകും.

പുരുഷന്‍മാരില്‍ മൂന്നിലൊന്നും ദിവസവും പോണ്‍ വീഡിയോ കാണുന്നവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വരവോടെ ഈ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജീവിത പങ്കാളിയില്‍ നിന്ന് ലൈംഗിക ഉത്തേജനം നേടാന്‍ കഴിയാത്ത അവസ്ഥയിലേക്കാവും ഇത് പുരുഷന്‍മാരെ നയിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top