ധനുഷ് സിനിമയില്‍ എത്തിയത് താല്‍പര്യമില്ലാതെ; തുറന്ന് പറഞ്ഞ് പിതാവ് കസ്തൂരി രാജ

dhanush

മുംബൈ: തമിഴ് സൂപ്പര്‍ താരം ധനുഷ് ഒരിക്കലും അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ. പുതിയ സിനിമ ‘പാര്‍ക്ക തോന്നുതേ’യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുള്ളുവതോ ഇളമൈ എന്ന ചിത്രം താന്‍ ആരംഭിക്കുമ്പോള്‍ ധനുഷിന് അഭിനയിക്കാനുള്ള താല്‍പര്യം വളരെ കുറവായിരുന്നു. താനും തന്റെ മകനും നിര്‍മ്മാതാവിന്റെ പണം വെച്ചാണ് കളിക്കുന്നതെന്ന് വരെ നിര്‍മ്മാതാവ് പറയുകയുണ്ടായി. അതേസമയം മൂത്തമകന്‍ സെല്‍വരാഘവന് അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും കസ്തൂരി രാജ പറഞ്ഞു.

ഇപ്പോള്‍ ഒരു സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍ നിരവധി പ്രശ്‌നങ്ങളാണ് നിര്‍മ്മാതാക്കള്‍ക്ക് നേരിടേണ്ടി വരുന്നത്. പാര്‍ക്ക തോന്നുതേ പോലുള്ള ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നും സിനിമ നന്നായി ഓടുമെന്നും രാജ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top