നോട്ട് നിരോധനം: ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ജെഡിയു കേരളാഘടകം പ്രതിഷേധത്തിന്

jdu

തിരുവനന്തപുരം: ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നു ജെഡിയു കേരളാഘടകം നോട്ട് വിഷയത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ജെഡിയു സംസ്ഥാന നേതൃയോഗമാണ് കേരളത്തില്‍ പ്രതിഷേധം നടത്താന്‍ തിരുമാനിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സമിതിയുടെ പ്രമേയവും ദേശീയ നേതൃത്വത്തിന് കൈമാറും.

നോട്ട് വിഷയത്തില്‍ ഇടതു വലതു മുന്നണികള്‍ യോജിച്ച് സമരം ചെയ്തപ്പോഴും സമരത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു ജെഡിയു കേരളാഘടകത്തിന് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. യുഡിഎഫ് മുന്നണിയില്‍ ആയിട്ടും യുഡിഎഫ് നേതൃത്വം നല്‍കിയ സമരത്തിന്‍ പങ്കെടുക്കുവാന്‍ പോലും ജെഡിയുവിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അടിയന്തര സംസ്ഥാന സമിതി ചേര്‍ന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ തിരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 7ന് തിരുവനന്തപുരം ആര്‍ബിഐയിലേക്ക് മാര്‍ച്ച് നടത്താനും ഡിസംബര്‍ 10ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കാനും തിരുമാനിച്ചു.

മാവോയിസ്റ്റുകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.കേരളത്തില്‍ ഇടതു വലതു മുന്നണിക്കൊപ്പം സമരം ചെയ്യാനും സംസ്ഥാന സമിതി തീരുമാനം എടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top