special page

നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍ മഗ്രാത്താണെന്ന് രാഹുല്‍ ദ്രാവിഡ്

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

മുബൈ: ക്രിക്കറ്റ് കരിയറില്‍ താന്‍ നേരിട്ട ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍ ഓസ്‌ട്രേലിയയുടെ ഗ്ലെയ്ന്‍ മഗ്രാത്താണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. തന്റെ കാലത്തെ മികച്ച ടീം ഓസ്‌ട്രേലിയ ആയിരുന്നു. അവരുടെ നിരയില്‍ അനേകം മികച്ച ബോളര്‍മാര്‍ ഉണ്ടെങ്കിലും അവരില്‍ നിന്നെല്ലാം മഗ്രാത്ത് ഒരു പടി മുന്നില്‍ നില്‍ക്കുന്നു. ഇത് ഓസ്‌ട്രേലിയന്‍ ബോളര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമല്ല ലോകോത്തര നിരയില്‍ തന്നെയും മഗ്രാത്ത് തന്നെയാണ് മികച്ച് നില്‍ക്കുന്നതെന്നാണ് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടത്.

തളര്‍ച്ചയില്ലാതെ കളിയിലുടനീളം ഒരേ വേഗതയിലും കൃത്യതയിലും ബോള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. താന്‍ ഏറെ നന്നായി കൈകാര്യം ചെയ്യുന്ന ഓഫ്‌സൈഡ് ബോളുകളില്‍ തനിക്ക് ഇത്രയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയ ബോളര്‍ വേറെ ഉണ്ടായിട്ടില്ല. കാഴ്ച്ചയിലും പെരുമാറ്റത്തിലും കാണാന്‍ സുമുഖനാണെങ്കിലും ബോള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും വേഗതയുടെ കാര്യത്തില്‍ യാതൊരു ദയയും പ്രതീക്ഷിക്കേണ്ടെന്ന് ദ്രാവിഡ് വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരെ ഡബിള്‍ സെഞ്ചറി തികച്ച് ദ്രാവിഡിന്‍റെ പ്രകടനം

1993 മുതല്‍ 2007 വരേയുള്ള ക്രിക്കറ്റ് ജീവിതത്തിനിടയില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി 124 ടെസ്റ്റുകളും 250 ഏകദിന മത്സരങ്ങളും മഗ്രാത്ത് കളിച്ചു. ടെസ്റ്റില്‍ 563 വിക്കറ്റ് നേടിയ അദ്ദേഹം ഏകദിനത്തില്‍ 381 വിക്കറ്റും നേടിയിടുണ്ട്. ഏകദേശം ഇതേ കാലയളവില്‍ തന്നെ ദ്രാവിഡ് 164 ടെസ്റ്റുകളിലും 344 ഏകദിനങ്ങളിലും ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിടുണ്ട്‌

മഗ്രാത്തിന്‍റെ ഏകദിന മത്സരത്തിലെ മികച്ച പ്രകടനം

https://www.youtube.com/results?search_query=mcgrath+best+bowling

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top