നോട്ട് അസാധുവാക്കല്‍ നടപടി; പ്രതിപക്ഷ പാർട്ടികൾ ഇന്ന് ദേശവ്യാപകമായി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: നോട്ട് അസാധുവാക്കല്‍ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ദേശവ്യാപകമായി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. കേരളത്തിന് പുറമെ ബംഗാളിലും ത്രിപുരയിലും ഇടത് പാർട്ടികൾ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. നോട്ട് അസാധുവാക്കൽ വിഷയത്തിൽ പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ദമാകും.

പാർലമെന്റിന് അകത്തും പുറത്തും സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നല്‍കുന്നതിന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് രാവിലെ ദില്ലിയിൽ യോഗം ചേരും. നോട്ട് അസാധുവാക്കൽ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ദേശവ്യാപകമായി പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, പ്രതിഷേധ സമരങ്ങൾ വിവിധ സംസ്ഥാങ്ങളിൽ വ്യത്യസ്ത രീതിയിലാണ്. കേരളത്തിന്പു റമെ ബംഗാളിലും ത്രിപുരയിലും ഇടത് പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇടത് പാർട്ടികളുടെ ഹർത്താലിനെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സോ, ത്രിപുരയിൽ കോൺഗ്രസ്സോ പിന്താങ്ങുന്നില്ല.

രാജ്യ വ്യാപകമായി കേന്ദ്രസർക്കാരിന്റെ ഓഫീസികളിലേക്കു മാർച്ച് നടത്താനാണ് കോൺഗ്രസ് ഉൾപ്പടെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം. ഇതിനിടെ നോട്ട് അസാധുവാക്കൽ വിഷയത്തിൽ പാർലമന്റ് നടപടികൾ ഇന്നും തടസ്സപ്പെടാനാണ് സാധ്യത. അടിയന്തിര പ്രമേയത്തിന് അനുമതി നൽകുക, സംയുക്ത പാർലമെന്റ് സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുക എന്നി ആവശ്യങ്ങൾ അംഗീകരിക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യസഭയിൽ പ്രധാനമന്ത്രി ഹാജരാകാതെ ചർച്ചക്കില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതിനിടെ പാർലമെന്റിന് അകത്തും പുറത്തും സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നല്‍കുന്നതിന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് രാവിലെ ദില്ലിയിൽ യോഗം ചേരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top