സത്യസന്ധരായ ജനങ്ങളെ സഹായിക്കാനുള്ള കഠിന പരിശ്രമത്തിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍

ഊര്‍ജിത് പട്ടേല്‍

ഊര്‍ജിത് പട്ടേല്‍

മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി ഗൗരവമായി നിരീക്ഷിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ദിവസേനയുള്ള സ്ഥിതി വിശേഷങ്ങള്‍ നോക്കിക്കാണുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നേരിട്ടിരിക്കുന്ന ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സത്യസന്ധരായ പൗരന്‍മാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും റിസര്‍വ് ബാങ്ക് കൈക്കണ്ടിട്ടുണ്ടെന്ന് ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ അധികം താമസിയാതെ സാധാരണ നിലയില്‍ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യത്തിന് നോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അവ ബാങ്കുകളിലും എടിഎമ്മുകളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി വരികയാണ്. അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം ഇതാദ്യമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. കറന്‍സിക്ക് പകരം ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റര്‍ വാല്ലറ്റ് തുടങ്ങിയ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളോട് ആഭ്യര്‍ത്ഥിച്ചു. ഇത് പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോട്ടിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ രീതിയില്‍ പുതിയ നോട്ടുകളുടെ അച്ചടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രസ്സുകള്‍ക്ക് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. ആര്‍ബിഐ ബാങ്കുകളുമായി പ്രതിദിനം ആശയവിനിമയം നടത്തുന്നുണ്ട്. സാഹചര്യങ്ങള്‍ ഓരോദിനവും ലളിതമാകുന്നുണ്ടെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. ബാങ്കുകളിലേയും എടിഎമ്മുകളിലേയും ക്യൂ കുറഞ്ഞ് വരുന്നുണ്ടെന്നും വിപണി സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. അദ്ദേഹം പറഞ്ഞു.

പകര്‍ത്താന്‍ സാധിക്കാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് പുതിയ 500, 2000 രൂപാ നോട്ടുകളില്‍ ഉള്ളതെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top