ഹിന്ദു എെക്യവേദി സംസ്ഥാന നേതാവ് പി പത്മകുമാര്‍ സിപിഎെഎമ്മിലേക്ക്

rss

പി പത്മകുമാര്‍

തിരുവനന്തപുരം: നാല്‍പത്തിരണ്ട് വര്‍ഷത്തെ ആര്‍എസ്എസ് ബന്ധത്തിന് ശേഷം ഹിന്ദു എെക്യവേദി സംസ്ഥാന നേതാവ് പി പത്മകുമാര്‍ സിപിഐഎമ്മിലേക്ക്. തന്റെ മനസില്‍ കടന്ന് കൂടിയ ‘രാക്ഷസീയത’ ഓര്‍ത്ത് ദു:ഖിക്കുന്നുവെന്നും മാനവികതയിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇപ്പോള്‍ ഈ തീരുമാനത്തിലെത്തിച്ചതെന്നും തിരുവനന്തപുരം ജില്ലയിലെ കരമന മേലാറന്നൂര്‍ സ്വദേശി പി പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ പത്താം വയസ്സില്‍ ശാഖയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്നും നീണ്ട നാല്‍പത്തിരണ്ട് വര്‍ഷക്കാലയളവില്‍ കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍ ജില്ലാ പ്രചാരക്, കണ്ണൂര്‍ വിഭാഗ് പ്രചാരക്, തിരുവനന്തപുരം-കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതായും പത്മകുമാര്‍ വ്യക്തമാക്കി. ‘സംഘ് തന്നെ സര്‍വ്വതും’ എന്ന് പഠിപ്പിച്ച് ജീവിച്ച തനിക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഭയാനകമായ മൂകതയാണ് അനുഭവപ്പെടുന്നതെന്ന് സൂചിപ്പിച്ച പത്മകുമാര്‍, നോട്ട് നിരോധന വിഷയത്തില്‍ ആര്‍എസ്എസ്- ബിജെപി എടുത്ത നിലപാട് കൂടിയായപ്പോള്‍ തനിക്ക് ഇനിയും ഇതില്‍ തുടരാന്‍ സാധിക്കില്ലെന്ന് വ്യക്തമാവുകയായിരുന്നുവെന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

tvm

പി പത്മകുമാര്‍ നല്‍കിയ വാര്‍ത്താകുറിപ്പ്

സഹകരണ പ്രസ്ഥാനത്തേയും കേരള സമൂഹത്തേയും സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് തള്ളിവിടുമ്പോള്‍, രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കേരളം ഒന്നാകെ ഉണര്‍ന്ന് പ്രതികരിക്കുമ്പോള്‍, അപശബ്ദമായി നില്‍ക്കുന്ന ഒ രാജഗോപാലിന്റെയും കുമ്മനം രാജശേഖരന്റെയും നിലപാടുകള്‍ നാടിനെ സ്‌നേഹിക്കുന്ന ഒരു പൊതു പ്രവര്‍ത്തകനും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പത്മകുമാര്‍ നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. താന്‍ സിപി ഐഎമ്മില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നതായും, തന്നെ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഐഎം നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും പി പത്മകുമാര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top