ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി പാകിസ്താന്‍ നിര്‍ത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇസ്‌ലാമബാദ്: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സമ്മര്‍ദ്ദം ഏറിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പരുത്തിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി പാകിസ്താന്‍ നിര്‍ത്തി.

ഇന്ത്യയില്‍ നിന്നും കറാച്ചി തുറമുഖത്തിലൂടെയും വാഗാ അതിര്‍ത്തിയിലൂടെയും ഇറക്കുമതി ചെയ്തിരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ നിര്‍ത്തിവെച്ചതായും പുതിയ പെര്‍മിറ്റുകള്‍ താത്കാലികമായി അനുവദിക്കില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്ലാന്റ് പ്രോട്ടക്ഷന്‍ അറിയിച്ചു. പാക് മാധ്യമമാണ് ഡൊണാണ് ഇത് സംബന്ധമായ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

മുന്നറിയിപ്പില്ലാതെയാണ് ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി പാകിസ്താന്‍ നിര്‍ത്തിയതെന്ന് ഉപയോക്താക്കളും വ്യാപാരികളും അറിയിച്ചു. ഇത് സംബന്ധമായ യാതൊരു ഉത്തരവും വിപണിയില്‍ പാകിസ്താന്‍ നല്‍കിയിട്ടില്ല.

അതേസമയം, രാജ്യത്തെ കര്‍ഷകരെ പിന്തുണയ്ക്കാനാണ് പാകിസ്താന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തിയതെന്ന് ഡിപിപി മേധാവി ഇമ്രാന്‍ ഷാമി അറിയിച്ചു. ആഭ്യന്തര വിപണിയില്‍ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ ക്ഷാമം നേരിട്ടതിനാലാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നതന്നും നിലവില്‍ ആവശ്യത്തിന് പച്ചക്കറികള്‍ രാജ്യത്ത് ഉത്പാദിക്കുന്നുണ്ടെന്നും ഇമ്രാന്‍ ഷാമി വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പാകിസ്താന്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്നും ഇത് താത്കാലികം മാത്രമാണെന്നും ഇമ്രാന്‍ ഷാമി സൂചിപ്പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top