നിര്‍മ്മല പ്രണയത്തിന്റെ ഇതളുകള്‍ പൊഴിച്ച് ‘അഞ്ചിതള്‍ പൂവുകള്‍’ ഗാനം

നിര്‍മ്മല പ്രണയത്തിന്റെ ഇതളുകള്‍ പൊഴിച്ച് ഇതള്‍ സംഗീത ആല്‍ബത്തിലെ അഞ്ചിതള്‍ പൂവുകള്‍ ഗാനം. നാട്ടിന് പുറവും നിഷ്കളങ്ക പ്രണയവും വിഷയമാകുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചതും സംഗീതം പകര്‍ന്നതും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശേദ്ധേയനായ ഹരിപ്രസാദാണ്. ഹരിപ്രസാദിനൊപ്പം ഷഹര്‍ബാനാണ് മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
അര്ജ്ജുന് രാമചന്ദ്രനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ഹിറ്റായി മാറിയ ഗാന രംഗത്ത് എത്തുന്ന ടെലിവിഷനിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ ഡോ:സുധീരനാണ്. കേരളക്കരയാകെ ഏറ്റുവാങ്ങിയ വിധുപ്രതാപിന്റെ ആല്‍ബമായ മഴയിലൂടെയാണ് സുധീരന് പ്രശസ്തനാകുന്നത്. കോഹിനൂര്‍,ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അനശ്വരയാണ് നായിക. പുതുതലമുറയുടെ ട്രെന്റി സോംഗുകളുടെ കാലത്ത് തികച്ചും മലയാളിത്തമുള്ള ഗാനം ഒരുക്കുക എന്ന മോഹമാണ് ഇതളിലേക്ക് നയിച്ചതെന്ന് ഹരി പ്രസാദ് പറയുന്നു.

അങ്കൂരത്തിലെ മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം നേടിയ ജലീല്‍ ബുദ്ധയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ജലീലിന്റെ ക്യാമറക്കണ്ണിലൂടെ ഗ്രാമക്കാഴ്ച്ചകള്‍ നവ്യാനുഭവമാകുന്നു. വിനയ് ഫോര്‍ട്ടിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഗോഡ് സെയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നതും ജലീലാണ്. നിധീഷ് കുമാറിന്റേതാണ് എഡിറ്റിംഗ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക