special page

തനി ഒരുവന്‍ തെലുങ്കില്‍, നായകനായി രാം ചരണ്‍, ട്രെയിലര്‍

dhruv

ചിത്രത്തില്‍ നിന്ന്

തമിഴില്‍ സൂപ്പര്‍ ഹിറ്റായ തനി ഒരുവന്റെ തെലുങ്ക് റീമേക്ക് ധ്രുവയുടെ ട്രെയിലര്‍ പുറത്തു വന്നു. തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ ആണ് ജയം രവി അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തനി ഒരുവനില്‍ വില്ലന്‍ വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച അരവിന്ദ് സ്വാമി തന്നെയാണ് സിദ്ധാര്‍ത്ഥ് അഭിമന്യുവാകുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗാണ് നയന്‍താര അഭിനയിച്ച നായികാ വേഷം കൈകാര്യം ചെയ്യുന്നത്.

നവദീപ്, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top