താരദമ്പതികള്‍ക്ക് ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വക, ഹണിമൂണ്‍ ദുബൈയിലേക്ക്

mammoottyഇന്ന് കൊച്ചിയില്‍ വിവാഹിതരായ താരദമ്പതികള്‍ ദിലീപിനു കാവ്യാ മധാവനും ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വകയെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ വേദാന്ത ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങിനു പിന്നാലെ മമ്മൂട്ടി നല്‍കുന്ന വിരുന്നിനായി താരജോഡികള്‍ ഇന്ന് മമ്മൂട്ടിയുടെ വീട്ടിലെത്തുമെന്നാണ് വിവരം. വിരുന്നിനു ശേഷം ഇന്ന് വൈകുന്നേരം തന്നെ ഇരുവരും ദുബൈയിലേക്ക് പോകുമെന്നും വിവരമുണ്ട്. കൂടെ മകള്‍ മീനാക്ഷിയുമുണ്ടാകും.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ക്കും സിനിമാ ലോകത്തെയും പുറത്തെയും സുഹൃത്തുക്കള്‍ക്കും മുന്നില്‍ രാവിലെ 9 നും 10 .30 ഇടയിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് ദിലീപിന്റെ പ്രതികരണം. മകള്‍ സമ്മതിച്ചാല്‍ മാത്രം രണ്ടാം വിവാഹമെന്ന് നേരത്തേ ദിലീപ് വ്യക്തമാക്കിയിരുന്നു. ഇനി തനിക്ക് പ്രേക്ഷകരുടേയും ആരാധകരുടെയും അനുഗ്രഹവും ആശംസയുമാണ് ഇനി വേണ്ടതെന്നും ദിലീപ് പറഞ്ഞു.
jayaram-wedding

വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം വരെ ബഹ്‌റിനില്‍ ആയിരുന്ന ദിലീപ് എല്ലാവരോടും ഇന്ന് രാവിലെ കൊച്ചിയിലെ വേദാന്ത  ഹോട്ടലില്‍ എത്താന്‍ വിളിച്ചു പറയുകയായിരുന്നു. എന്താണ് കാര്യമെന്ന് പറഞ്ഞിരുന്നില്ല. ചുരുക്കം ചിലരൊഴികെയുള്ളവര്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കൊച്ചിയില്‍ എത്തിയ സുഹൃത്തുക്കള്‍ക്കും ഇവരുടെ വിവാഹമാണെന്ന് മനസ്സിലായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top