കുടുംബ ജീവിതത്തില്‍ ഉണ്ടായതൊന്നും കാവ്യയുടെ കുറ്റം കൊണ്ടല്ല, തന്റെ പേരില്‍ ബലിയാടായ ഒരാളെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദിലീപ്‌ (വീഡിയോ)

kavya11കൊച്ചി: തന്റെ കുടുംബജീവിതത്തില്‍ ഉണ്ടായതൊന്നും കാവ്യയുടെ കുറ്റമല്ലെന്ന് ദിലീപ്.വിവാഹ ചടങ്ങുകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാവ്യയും ദിലീപും. തന്റെ പേരില്‍ ബലിയാടായ ഒരാളെ തന്നെ വിവാഹം ചെയ്യണമെന്ന് തോന്നി. തുടര്‍ന്നാണ് കാവ്യയെ തന്നെ വിവാഹം ചെയ്യണമെന്ന ശക്തമായ ഒരു തീരുമാനമെടുത്തത്. തീരുമാനങ്ങളെല്ലാം കുറച്ചു ദിവസങ്ങള്‍ കൊണ്ടുണ്ടായതാണ്. അതുകൊണ്ടാണ് വിവാഹം വളരെ ലളിതമായ ചടങ്ങില്‍ ഒതുക്കിയത്. വിവാഹത്തെക്കുറിച്ചുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണമെന്നും ദിലീപ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തങ്ങളെ നിലനിര്‍ത്തുന്നത് പ്രേക്ഷകരാണെന്നും അവരെ അറിയിക്കാതെ ഒന്നും തന്റെ ജീവിതത്തില്‍ നടക്കില്ലെന്നും ദിലീപ് പറഞ്ഞു.ഒരു പക്ഷെ ആരാധകര്‍ ഏറെ ആഗ്രഹിച്ച വിവാഹമാവാം ഇതെന്നും എല്ലാം ഭംഗിയായി നടന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജീവിതത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കാവ്യ മാധവന്‍ പറഞ്ഞു.

ഈ വിവാഹത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ആരാധകരുടെ സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാവണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു. അതേസമയം താനാണ് കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ ദിലീപിനോട് ആവശ്യപ്പെട്ടതെന്ന് ദിലീപിന്റെ മകള്‍ മീനാക്ഷി പറഞ്ഞു. ദിലീപിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ ഉണ്ടെന്നാണ് മകള്‍ മീനാക്ഷി പറയുന്നത്. അച്ഛന്റെ സന്തോഷമാണ് തന്റേയും സന്തോഷം എന്ന് മീനാക്ഷി പറഞ്ഞു.

kavya-dileep-meenakshi

കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു ഇരുവരുടേയും വിവാഹ ചടങ്ങുകള്‍ നടന്നത്. ഇന്നു രാവിലെ 9.55 ഓടെയായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.വളരെ ലളിതമായ രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, ഭാര്യ മേനക, നിര്‍മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്‍, ജോമോള്‍ തുടങ്ങിയവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top