special page

തൃഷയുടേയും ഹന്‍സികയുടെ ഫോണ്‍ ഹാക്ക് ചെയ്തു; ചിത്രങ്ങളും സ്വകാര്യവിവരങ്ങളും നഷ്ടപ്പെട്ടു

trisha-and-hansika

തൃഷയും ഹന്‍സികയും

സെലിബ്രിറ്റികളുടെ ഫോണുകള്‍ ഹാക്ക് ചെയ്ത് അവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും പുറത്ത് വിടുന്നത് ഹോളിവുഡില്‍ പതിവാണ്. എന്നാല്‍ ഇപ്പോഴിതാ കോളിവുഡിലും അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുന്നു. നടിമാരായ തൃഷയുടേയും ഹന്‍സികയുടേയും മൊബൈല്‍ ഫോണുകളാണ് ഹാക്കിങ്ങിന് ഇരയായത്.

ഹാക്ക് ചെയ്ത ഫോണുകളിലെ കോണ്‍ടാക്‌സ്, ചിത്രങ്ങള്‍, വീഡിയോ ഇവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷ തന്നെയാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്ത വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

തന്റെ നമ്പര്‍ കൈവശമുള്ള എല്ലാവരും വാട്‌സ് ആപ്പിലൂടെ പേരും വിവരങ്ങളും അയച്ചു തരണമെന്നും ഏതോ പണിയൊന്നുമില്ലാത്ത ഒരുവന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു.

ഈ ട്വീറ്റിന് മറുപടിയായി ഹന്‍സികയും തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top