ഒഡീഷയില്‍ 1.15 കോടിയുടെ ബാങ്ക് കവര്‍ച്ച; മോഷ്ടാക്കള്‍ കവര്‍ന്നതാകട്ടെ അസാധു നോട്ടുകള്‍

2000

ഭുവനേശ്വര്‍: ഒഡീഷയിലെ ബാങ്കില്‍ 1.15 കോടിയുടെ കവര്‍ച്ച. അസാധുവാക്കപ്പെട്ട. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് മോഷ്ടിക്കപ്പെട്ടത്. ഒഡീഷയിലെ ധെങ്കാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് മോഷണം നടന്നത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. എട്ട് കോടിയോളെ രൂപ ബാങ്കില്‍ ഉണ്ടായിരുന്നെങ്കിലും 1.15 കോടി രൂപ മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

മോഷണം പോയ മുഴുവന്‍ രൂപയും നിരോധിക്കപ്പെട്ട ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ ഉള്‍പ്പെടുന്നതാണെന്ന് ധെങ്കല്‍ എസ്പി ബസന്ത് കുമാര്‍ പാനിഗ്രഹി പറഞ്ഞു. സ്‌ട്രോങ്ങ് റൂം തുറന്ന് പണം സൂക്ഷിച്ച പെട്ടി തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. പണം മുഴുവന്‍ എടുക്കാമായിരുന്നിട്ടും 1.15 കോടി രൂപ മാത്രം എടുത്തത് സംശയം ഉണര്‍ത്തുന്നതാണെന്ന് പൊലീസ് പറഞ്ഞു.

ധെന്‍ങ്കല്‍ പൊലീസ് സ്റ്റേഷന് വളരെ അടുത്താണ് ബാങ്ക് സ്ഥിതിചെ യ്യുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ബാങ്കുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ നിരീക്ഷണത്തിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top