ദുബായ് വാട്ടര്‍ കനാലില്‍ വാട്ടര്‍ സ്കൂട്ടറുകള്‍ക്കും ചരക്ക് ബോട്ടുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി

ദുബായ്: ദുബായ് വാട്ടര്‍ കനാലില്‍ വാട്ടര്‍ സ്കൂട്ടറുകള്‍ക്കും ചരക്ക് ബോട്ടുകള്‍ക്കും നിരോധനം. മുപ്പത്തിയഞ്ച് മീറ്ററില്‍ അധികം നീളമുള്ള യാത്രാബോട്ടുകള്‍ക്കും ദുബായ് കനാലില്‍ പ്രവേശിക്കാനാകില്ല. ഇത് ലംഘിക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.
ഏതാനും കാറ്റഗറികളില്‍പ്പെട്ട ജലയാനങ്ങള്‍ക്ക് ദുബായ് കനാലില്‍ പ്രവേശനം നിരോധിച്ചതായി ആണ് റിപ്പോര്‍ട്ട്. ചരക്ക് കയറ്റുന്ന തടികൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത ദോകള്‍ വാട്ടര്‍ സ്കൂട്ടറുകള്, മത്സ്യബന്ധന ബോട്ടുകള്‍, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മറ്റ് ബോട്ടുകള്‍ എന്നിവക്കാണ് നിരോധനം. മുപ്പത്തിയഞ്ച് മീറ്ററില്‍ കൂടുതല്‍ നീളമുള്ള യാത്രാബോട്ടുകള്‍ക്കും കനാലിലേക്ക് പ്രവേശനമില്ല.

സുരക്ഷാകാരണങ്ങളാലാണ് ഈ ജലയാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അതെസമയം ആഡംബര ബോട്ടുകള്‍ക്കും മുപ്പത്തിയഞ്ച് മീറ്ററില്‍ താഴെ നീളമുള്ള സ്വകാര്യബോട്ടുകള്ക്കും കനാലില്‍ പ്രവേശിക്കാം. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ദോകള്ക്കും കനാലില്‍ പ്രവേശിക്കാം. വാട്ടര്‍ കനാലിലെ ഗതാഗതം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദുബായ് മാരിടാം സിറ്റി അതോറിറ്റി അറിയിച്ചു.നിയന്ത്രണം ലംഘിക്കുന്ന ജലയാനങ്ങള്‍ക്ക് അയ്യായിരം ദിര്‍ഹം പിഴ ചുമത്തും. ഏഴ് നോട്സ് മാത്രമാണ് കനാലില്‍ അനുവദിച്ചിട്ടുള്ള വേഗതപരിധി.ഇത് മറികടക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. ആര്‍ടിഎയുടെ ഫെറി സര്‍വ്വീസ് അടക്കം കനാലിലെ മറ്റ് ജലയാനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും വിധം ഓടിക്കുന്ന ബോട്ടുകള്‍ക്കും രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. ഈ മാസം 9നാണ് ദുബായ് വാട്ടര്‍ കനാല്‍ ഗതാഗതത്തിനായി തുറന്ന് നല്‍കിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക