എടിപി കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെയ്ക്ക്; ഒന്നാം നമ്പര്‍ സ്ഥാനവും നിലനിര്‍ത്തി

murray

ആന്‍ഡി മറെ കിരീടവുമായി

ലണ്ടന്‍ : എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെയ്ക്ക്. അഞ്ചുവട്ടം ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ തകര്‍ത്താണ് മറെ കിരീടം നേടിയത്. മറെയുടെ തുടര്‍ച്ചയായ 24 ആം ജയമാണിത്. കിരീട നേട്ടത്തോടെ ലോക ടെന്നീസിലെ ഒന്നാം നമ്പര്‍ സ്ഥാനവും മറെ നിലനിര്‍ത്തി. സ്‌കോര്‍ 6-3, 6-4.


കിരീടനേട്ടത്തോടെ, ടൂര്‍ണമെന്റിലെ ദ്യാകോവിച്ചിന്റെ തുടര്‍ച്ചയായ നാലുവര്‍ഷത്തെ വിജയ പരമ്പരയ്ക്കും മറെ വിരാമമിട്ടു. കൂടാതെ റെജര്‍ ഫെഡററുടെ ആറ് കിരീടമെന്ന നേട്ടത്തിനൊപ്പമെത്തുക എന്ന ദ്യോകോവിച്ചിന്റെ ലക്ഷ്യവും മറെ തകര്‍ത്തു.

ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി റോഡിക്ക് എന്നിവര്‍ക്ക് ശേഷം ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന കളിക്കാരനാണ് മറെ. സെമിഫൈനലില്‍ കാനഡയുടെ മിലോസ് റാവോണിക് പിന്മാറിയതിനേത്തുടര്‍ന്നാണ് എതിരാളിയായിരുന്ന മറെ ഒന്നാം സ്ഥാനത്തേക്കു മുന്നേറിയത്.

മറെ മികച്ച കളിക്കാരനാണെന്നും കിരീടനേട്ടം അര്‍ഹതപ്പെട്ടതാണെന്നും മല്‍സരശേഷം ദ്യോകോവിച്ച് പറഞ്ഞു. മല്‍സരത്തിന്റെ നിര്‍ണായക സമയത്ത് മല്‍സരത്തേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദ്യോകോവിച്ച് അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top