ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുമെന്ന പ്രചാരണം വെറും കെട്ടുകഥ മാത്രമെന്ന് ധനമന്ത്രാലയം

Representational Image
ദില്ലി: 500, 1000 നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുമെന്ന പ്രചാരണം വെറും കെട്ടുകഥ മാത്രമെന്ന് ധനമന്ത്രാലയം. ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും സ്വര്‍ണം, വജ്രം തുടങ്ങിയവ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നീക്കമുണ്ടാകുമെന്നുമുള്ള പ്രചാരണം വെറും കെട്ടുകഥ മാത്രമാണെന്നും ഇത് തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണം മാത്രമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ധനമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് അര്‍ധരാത്രി മുതല്‍ വ്യാപകമായി സ്വര്‍ണവില്‍പ്പന നടന്നതായി സംശയിക്കുന്ന ജ്വല്ലറികളില്‍ കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയിരുന്നു. അന്വേഷണം നേരിടുന്ന എല്ലാ ജ്വല്ലറികളോടും ഈ മാസം വില്‍പ്പനയുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ കസ്റ്റംസ്, ആദായ നികുതി വകുപ്പ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുതായി ഇറക്കിയ 2000 രൂപാ നോട്ടുകള്‍ സുരക്ഷിതമാണ്. വ്യാജനോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് നോട്ടിന്റെ രൂപകല്‍പ്പന. വെള്ളം തൊടുമ്പോള്‍ നിറമിളകുന്നത് പുതിയ കറന്‍സിയുടെ മറ്റൊരു സവിശേഷതയാണെന്നും ധനമന്ത്രാലയം സൂചിപ്പിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക