പാരിസില്‍ നടി മല്ലികാ ഷെരാവത്തിന് നേരെ മുഖംമൂടിധാരികളുടെ ആക്രമണം

mallika-0

മല്ലികാ ഷെരാവത്

പാരിസ്: ബോളിവുഡ് നടിയും മോഡലുമായ മല്ലികാ ഷെരാവത്തിനെ പാരിസിലെ ഫ്ലാറ്റില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. മല്ലികയ്ക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും നേരെ മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ഇരുവരേയും മര്‍ദ്ദിക്കുകയും ചെയ്തു. ഇരുവര്‍ക്കും നിസാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമിസംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്ലികയും സുഹൃത്തും ഷോപ്പിംഗ് കഴിഞ്ഞ് തിരികെ ഫ്‌ളാറ്റിലെത്തി അല്‍പസമയത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. അടുത്തിടെ ടിവി താരം കിം കര്‍ദാഷിയാന് നേരെ ആക്രമണമുണ്ടായ ഹോട്ടലിന് തൊട്ടടുത്താണ് മല്ലിക താമസിച്ചിരുന്ന ഫ്‌ളാറ്റ്.

mallika-sherawat

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ ഫ്‌ളാറ്റില്‍ മോഷണത്തിനെത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top