‘ലൂസിഫര്‍ തന്റെ സ്വപ്‌നസംരംഭം’; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍

antony

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രം ഉപേക്ഷിച്ചെന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത്. പ്രോജക്ട് ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിര്‍മ്മാതാവ് തന്നെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. ആശീര്‍വാദ് സിനിമാസിന്റെ സ്വപ്‌നസംരംഭമാണ് ഈ ചിത്രമെന്നും 2017-ല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ആശീര്‍വാദ് സിനിമാസിന്റെ സ്വപ്നസംരംഭം എന്ന നിലയില്‍ ഞാന്‍ കാണുന്ന ഒരു പ്രൊജക്റ്റാണ് മുരളി ഗോപി എഴുതി, പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന ലാല്‍ സാര്‍ ചിത്രമായ ‘ലൂസിഫര്‍’. ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റ് എന്റെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ്. വസ്തുതാ വിരുദ്ധമായ വാര്‍ത്തയും പച്ചക്കളവും കൈകോര്‍ക്കുന്ന കാഴ്ചയാണ് ഈ സൈറ്റില്‍ ഞാന്‍ കണ്ടത്. ദയവു ചെയ്ത് നിങ്ങളാരും ഇത്തരം പാഴ്പ്രചാരണങ്ങളില്‍ വീഴാതിരിക്കുക. ‘ലൂസിഫറി’ന്റെ ഷൂട്ടിംഗ് 2017-ല്‍ ഉണ്ടാകും. ‘ലൂസിഫര്‍’ ഒഫീഷ്യല്‍ പേജ് ഉടന്‍ തുടങ്ങുന്നതായിരിക്കും.

നടനും സംവിധായകനുമായ മുരളി ഗോപി തിരക്കഥയെഴുതി, പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ ആരാധകര്‍ വലിയ പ്രതീക്ഷയോടൊണ് നോക്കിക്കാണുന്നത്. പൃഥ്വീരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ നായികയാരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top