ചാനല്‍ പരിപാടിക്കിടെ നടി ഉര്‍വശി മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

urvashi
കൊച്ചി: ചാനല്‍ പരിപാടിക്കിടെ നടി ഉര്‍വശി സാംസ്കാര രഹിതമായ രീതിയില്‍ പെരുമാറി എന്ന പരാതിയില്‍ മനുവഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്ന് വിശദീകരണം തേടി. ഒരു സ്വകാര്യ ചാനലിലെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പരിപാടിയിലെ അവതാരകയായ ഉര്‍വശി സാധാരണക്കാരെ വിളിച്ച് വരുത്തി ക്ഷോഭത്തോടെ സാംസ്‌കാര രഹിതമായ രീതിയില്‍ സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.

ന്യായാധിപന്‍മാരുടെ സാനിധ്യത്തിലായിരുന്നു നടി മോശമായി പെരുമാറിയതെന്നും പരാതിയില്‍   ചൂണ്ടിക്കാട്ടുന്നു. ഉര്‍വശിയെ കൂടാതെ ചാനലിന്റെ എംഡിയോടും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിടുണ്ട്. ഒരു മാസത്തിനകം പരാതിയില്‍ വിശദീകരണം നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അടുത്തമാസം ഒമ്പതിനാണ് കേസ് പരിഗണിക്കുന്നത്. മലയാളത്തിലെ വിവിധ ചാനലുകളില്‍ ന്യായാധിപന്‍മാരുടെ സാന്നിധ്യത്തില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പരിപാടികള്‍ നടത്തുന്നുണ്ട്. ഉര്‍വശി ഉള്‍പ്പെടെ മലയാളത്തിലെ നിരവധി പ്രമുഖ കലാകാരികള്‍ ഇതില്‍ അവതാരകരായി എത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top