ആര്‍എസ്എസിന്റെ അപകീര്‍ത്തിക്കേസ് : രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം

rahul-gandi

രാഹുല്‍ ഗാന്ധി

ദില്ലി: ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം. മഹാരാഷ്ട്ര താനെയിലെ ഭീവന്‍ഡി കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. കേസ് ജനുവരി 30 ന് വീണ്ടും പരിഗണിക്കും.


2014 മാര്‍ച്ചില്‍ താനെയില്‍ ലോക്‌സബാ തെരഞ്ഞെടുപ്പ് റാലിയിലാണ് ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് മഹാദേവ് കുന്ദെയാണ് കോടതിയെ സമീപിച്ചത്. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചില്ല.

പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്ത പക്ഷം വിചാരണ നേരിടണമെന്നും ജൂലൈ 19 ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്നും, വിചാരണ നേരിടാന്‍ തയ്യാറാണെന്നും സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ആര്‍എസ്എസ് തനിക്കെതിരെ സമര്‍പ്പിച്ച അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി രാഹുല്‍ പിന്‍വലിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകാനായി രാഹുല്‍ ഇന്നലെ വൈകീട്ട് മുംബൈയിലെത്തുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top